ഒരു ട്വിങ്കിള്‍ എടുക്കാനുണ്ടോ? പണംവാരാൻ പരക്കംപാച്ചില്‍; വൈറലായി GPay ലഡു



ഒരു ലഡു എടുക്കാനുണ്ടോ? എക്സ്ട്രാ ഒരെണ്ണമുണ്ടോ?... ചാറ്റില്‍ നിറയെ ചോദ്യങ്ങളാണ്. സംഭവം എന്താണെന്നല്ലേ... ദീപാവലി കളറക്കാൻ ഗൂഗിള്‍ പേ ഇറക്കിയ രസകരമായ ഒരു പ്രൊമോഷണല്‍ ഗെയിമാണിത്.
ആറ് ലഡുവാണ് ഉപഭോക്താവ് ഒപ്പിക്കേണ്ടത്. അങ്ങനെ ആറെണ്ണമായാല്‍ 51 രൂപ മുതല്‍ 1001 രൂപ വരെ ക്യാഷ് ബാക്ക് കിട്ടും. പലർക്കും പൈസ കിട്ടിത്തുടങ്ങിയതോടെ ലഡുക്കളി വൈറലായി മാറുകയും ചെയ്തു. 

ഒക്ടോബർ 21 മുതല്‍ തന്നെ ഗൂഗിള്‍ പേ ഇതു തുടങ്ങിയിട്ടുണ്ട്. ഈ മാസം ഏഴ് വരെ ലഡുക്കളി തുടരും. 

ഒക്ടോബറില്‍ 23.5 ലക്ഷം കോടി രൂപ; യുപിഐയില്‍ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും റെക്കോര്‍ഡ്

കളർ, ഡിസ്കോ, ട്വിങ്കള്‍, ട്രെൻഡി, ഫുഡ്ഡി, ദോസ്തി എന്നിങ്ങനെയാണ് ആറ് ലഡുവിന്റെയും പേരുകള്‍. ഈ ലഡു കിട്ടണമെങ്കില്‍ ഗൂഗിള്‍ പേയില്‍ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ നടത്തണം. എപ്പോഴും ഗൂഗിള്‍ പേ ഉപയോഗിക്കുന്നവരാണെങ്കില്‍ അക്കൗണ്ടില്‍ ഒന്നോ, രണ്ടോ ലഡു വന്നിട്ടുണ്ടാകും. ഓപ്പണ്‍ ചെയ്ത് നോക്കിയാല്‍ എത്ര കിട്ടി എന്നു മനസിലാകും. പലർക്കും ഒന്നോ രണ്ടോ ലഡുവിന്റെ കുറവേ ഉണ്ടാകും.

കൈയില്‍ ആറില്‍ കൂടുതല്‍ ലഡു ഉണ്ടെങ്കില്‍ മറ്റുള്ളവരുമായി പങ്കിടാം. കുറവുള്ള ആളുകള്‍ക്കു തിരിച്ചും ആവശ്യപ്പെടാം. പരസ്പരം സഹകരിച്ചാല്‍ പൈസ ഒപ്പിക്കാം. 1001 വരെ പറയുണ്ടെങ്കിലും മിക്കവർക്കും 51 രൂപയാണ് കിട്ടുന്നത്.

Post a Comment

Previous Post Next Post