ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ; സാഹസികമായി മോചിപ്പിച്ച്‌ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ്


ഡല്‍ഹി: ഗുജറാത്തിലെ ഇന്ത്യ-പാക് സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. പാകിസ്താന്‍ മാരിടൈം ഏജന്‍സി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണിത്.

പാക് കപ്പലിനെ പിന്തുടര്‍ന്ന ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ചു. സമുദ്രാതിര്‍ത്തിയിലെ നോ ഫിഷിങ് സോണിലാണ് സംഭവം അരങ്ങേറിയത്. കപ്പല്‍ ഗുജറാത്തിലെ ഓഖ തുറമുഖത്ത് മടങ്ങിയെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. നോ ഫിഷിങ് സോണില്‍ വെച്ച്‌ ഇന്ത്യന്‍ മത്സ്യബന്ധന കപ്പലിന്റെ സന്ദേശം കോസ്റ്റ് ഗാര്‍ഡിന് ലഭിക്കുകയായിരുന്നു. മറ്റൊരു കപ്പലിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഏഴ് മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു സന്ദേശം. ഉടന്‍ തന്നെ കോസ്റ്റ്ഗാര്‍ഡ് വിഷയത്തില്‍ ഇടപെട്ടു.

Post a Comment

Previous Post Next Post