വീട് എത്രയൊക്കെ അടിപൊളി ആക്കി വെച്ചാലും വൃത്തിയുടെ ആ പേര് കളയാന്‍ ചിലന്തി വല ഒന്ന് മാത്രം മതി. എത്രയൊക്കെ വീട് വൃത്തിയാക്കിയാലും എട്ടുകാലി പോകില്ല.
ഇന്ന് ക്ലീനാക്കിയാല്‍ നാളെ ആകുമ്ബോള്‍ വീണ്ടും അതുപോലെ തന്നെ മാറാല കെട്ടി കിടക്കും.
വീട്ടില്‍ എട്ടുകാലി ഉണ്ടാകുന്നത് അത്ര നല്ല കാര്യമല്ല. എട്ടുകാലി കടിച്ചാല്‍ അലര്‍ജി അടക്കമുള്ള പ്രശ്‌നങ്ങളും ഉണ്ടാകും. ഇത് വസ്ത്രങ്ങളില്‍ വരെ കയറി ഇരിക്കും. പക്ഷെ എട്ടുകാലിയില്‍ നിന്നും രക്ഷപ്പെടാന്‍ നിരവധി വഴിയുണ്ട്.
എട്ടുകാലിയെ തുരത്താനുള്ള വഴി വീട്ടുമറ്റത്ത് നിന്നു തന്നെ കണ്ടെത്താം. അതിന് ബെസ്റ്റ് ശീമക്കൊന്നയാണ്. വീട്ടുമുറ്റത്ത് ശീമക്കൊന്നയുണ്ടോ എന്നാലിനി എട്ടുകാലിയെ കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട.
ശീമക്കൊന്നയും വെള്ളവും മാത്രമേ ഇതിനാവശ്യമുള്ളൂ. ശീമക്കൊന്നയുടെ ഇല വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കുക. ചൂടാറിയാല്‍ ഇത് ഒരു സ്പ്രേ ബോട്ടിലിലാക്കാം. ചിലന്തി ശല്യം ഉള്ളിടത്ത് സ്പ്രേ ചെയ്തു
കൊടുക്കാം. ചിലന്തിയെ മാത്രമല്ല പാറ്റയേയും പല്ലിയേയുമൊക്കെ അകറ്റാന്‍ ഇത് സഹായിക്കും.
ചിലന്തിയെ അകറ്റാന്‍ വേറൊരു വഴിയുണ്ട്. ഒരു പാത്രത്തില്‍ വെള്ളമെടുക്കുക. ഇതിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചുകൊടുക്കുക. ഇനി ഇതില്‍ ബാര്‍ സോപ്പ് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. കുറച്ച് കര്‍പ്പൂരവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇനി നേരത്തെ ചെയ്തതു പോലെ സ്പ്രേ ബോട്ടിലിലാക്കുക. ചിലന്തിയുടെയും പാറ്റയുടെയും പല്ലിയുടെയുമൊക്കെ ശല്യമുള്ളിടത്ത് സ്പ്രേ ചെയ്തു കൊടുക്കാം.
Post a Comment