കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ആയിരിക്കും ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളവോട്ട് ചെയ്ത് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും കോൺഗ്രസ് പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയെന്നും ആരോപിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ചു
Alakode News
0
Post a Comment