കണ്ണൂര്‍ റവന്യു ജില്ലാ കലോത്സവം ; പയ്യന്നൂരില്‍ ഗതാഗത നിയന്ത്രണം


പയ്യന്നൂരില്‍ കലോത്സവത്തിനെത്തുന്ന വാഹനങ്ങള്‍ക്ക് നഗരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിങ്ങിനായി വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്.
പൊലീസ് മൈതാനം (ടൂ വീലർ, ത്രീവീലർ, കാർ, മറ്റ് ചെറുവാഹനങ്ങള്‍ ), പുതിയ ബസ് സ്റ്റാൻഡ്‌(സ്കൂള്‍ ബസ്, വലിയ വാഹനങ്ങള്‍), സുമംഗലി ടാക്കീസിന് മുൻവശം (ചെറിയ വാഹനങ്ങള്‍മാത്രം), ഗേള്‍സ് സ്കൂളിന് മുൻവശത്തെ സബ ആശുപത്രിയുടെ പാർക്കിങ് സ്ഥലം എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

മത്സരാർഥികളുമായെത്തുന്ന വലിയ വാഹനങ്ങള്‍ കുട്ടികളെ സെൻട്രല്‍ ബസാറില്‍ ഇറക്കിയശേഷം ബികെഎം ആശുപത്രി ജങ്ഷൻ, എല്‍ ഐ സി ജങ്ഷൻ വഴി പുതിയ ബസ് സ്റ്റാൻഡില്‍ പാർക്ക് ചെയ്യണം. 

സെൻട്രല്‍ ബസാർ ട്രാഫിക് സിഗ്നല്‍ ജങ്ഷൻ മുതല്‍ ട്രഷറിവരെ റോഡ് വണ്‍വേ ആയിരിക്കും. സ്കൂള്‍ വളപ്പിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബോയ്സ് സ്കൂള്‍ റോഡിലെ ഓട്ടോ പാർക്കിങ് മാറ്റി ക്രമീകരിക്കും. പാർക്കിങ് ബോർഡുകളും സ്ഥാപിക്കും. ഗാന്ധിപാർക്കിലേക്കുള്ള പ്രവേശനവും വണ്‍വേയായിരിക്കും.

നിയമപാലനത്തിനായി പൊലീസ് വകുപ്പുമായി ചേർന്ന് ഒരുക്കങ്ങള്‍ നടത്തി. പ്രശ്നങ്ങള്‍ ഒഴിവാക്കാൻ യൂണിഫോമിലല്ലാത്ത പൊലീസ് വിഭാഗങ്ങള്‍ കലോത്സവ നഗരിയിലുണ്ടാകും.

എൻസിസി, എസ്‌പിസി, വിദ്യാർഥികളുടെ സേവനവും ലഭ്യമാക്കും. ആരോഗ്യസുരക്ഷക്കായി ബിഇഎംഎല്‍പി സ്കൂളില്‍ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ലഭിക്കും. ആംബുലൻസ് സേവനവും ലഭിക്കും.

Post a Comment

Previous Post Next Post