ശബരിമല തീത്ഥാടകര്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ് നിര്‍ബന്ധമായും കരുതണമെന്ന് ദേവസ്വം ബോര്‍ഡ്


പത്തനംതിട്ട: ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യില്‍ കരുതണമെന്ന് ദേവസ്വം ബോർഡ്. ഇത്തവണ സീസണ്‍ തുടങ്ങുന്നത് മുതല്‍ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്ബ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിരിക്കും ബുക്കിംഗ് കൗണ്ടറുകള്‍ ഉണ്ടാകും.

അതേസമയം, ശബരിമല തീർത്ഥാടകർക്ക്‌ വെർച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്‌ആർടിസി ഓണ്‍ലൈൻ ടിക്കറ്റും ലഭ്യമായി തുടങ്ങും. ദർശനം ബുക്ക് ചെയ്യുമ്ബോള്‍ തന്നെ കെഎസ്‌ആർടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് ഗതാഗതവകുപ്പിൻ്റെ തീരുമാനം. 40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്ബ് കെഎസ്‌ആർടസിയില്‍ സീറ്റ് ബുക്ക് ചെയ്യാൻ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്‌റ്റേഷനില്‍നിന്ന്‌ 10 കിലോമീറ്ററിനുള്ളിലാണെങ്കില്‍ അവിടെയത്തി തീർഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്‍റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്‌. തിരക്കനുസരിച്ച്‌ ബസുകളുടെ എണ്ണം കൂട്ടുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post