തിരുവനന്തപുരം: ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യ മേരി വർഗീസിന്‍റെയും കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള സ്വത്ത് കണ്ടു കെട്ടി ഇഡി.
പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്. ധന്യയുടെ ഭർത്താവ് ജോണ്‍ ജേക്കബ്, ജോണിന്‍റെ സഹോദരൻ സാമുവല്‍ എന്നിവർക്കെതിരേയും ജോണിന്‍റെ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആൻഡ് സണ്‍സ് ബില്‍ഡേഴ്സ് എന്ന കമ്ബനിക്കെതിരേയുമാണ് കേസ്.
2011 മുതല്‍ വിവിധ പ്രോജക്റ്റുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും നിർമിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 100 കോടി രൂപയും അമിത പലിശ വാഗ്ദാനം ചെയ്ത് 30 കോടി രൂപയും തട്ടിച്ചുവെന്നാണ് കേസ്. ജോണിന്‍റെ പിതാവും കമ്ബനി ചെയർമാനുമായ മുട്ടട ജേക്കബ് സാംസണാണ് കേസിലെ മുഖ്യപ്രതി.
Post a Comment