ഇനി വോയിസ് മെസേജ് കേട്ട് ബുദ്ധിമുട്ടണ്ട; വാട്സ്‌ആപ്പ് ഉപയോഗിക്കുന്നവര്‍ കാത്തിരുന്ന ഫീച്ചര്‍ എത്തുന്നു, എങ്ങനെ ഉപയോഗിക്കാം?


ഉപഭോക്താക്കള്‍ക്ക് വളരെ കാലമായി കാത്തിരുന്ന പുതിയ അപ്‌ഡേറ്റുമായി വാട്‌സാപ്പ്. പല സ്ഥലങ്ങളിലും നില്‍ക്കുപ്പോള്‍ വോയിസ് മെസേജ് എടുത്ത് കേള്‍ക്കുന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച പണിയാണ്.
ഇത് മനസിലാക്കിയാണ് പുതിയ അപ്‌ഡേറ്റ് മെറ്റ അവതരിപ്പിക്കുന്നത്.

അയക്കുന്ന വോയ്‌സ്‌നോട്ട് അപ്പുറത്തുള്ള ആള്‍ക്ക് വേണമെങ്കില്‍ ടെക്സ്റ്റുകളായി വായിക്കാനാകും. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാന്‍സ്‌ക്രൈബ് സംവിധാനമാണ് വാട്‌സാപ്പ് പുതിയ അപ്ഡേറ്റിലൂടെ കൊണ്ടുവരുന്നത്. പുതിയ അപഡേഷന്‍ എല്ലാ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ആഴ്ചകള്‍ക്കുള്ളില്‍ ലഭ്യമാക്കും. പുതിയ അപ്‌ഡേഷറ്റ് വാട്‌സാപ്പിനെ ഉപഭോക്തൃ സൗഹൃദമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വോയ്‌സ് നോട്ടിനെ ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സൗകര്യം ഒരു ഓപ്ഷനായിട്ടാവും നമുക്ക് ലഭിക്കുക. വേണോ വേണ്ടയോ എന്ന് നമുക്ക് തീരുമാനിക്കാം. മാനുവലായി ചെയ്യണമെങ്കില്‍ ഇതിനായി വാട്‌സാപ്പ് സെറ്റിങ്‌സിലെ ചാറ്റ് ഒപ്ഷനിലേക്ക് പോവുക. ഇതില്‍ വോയ്‌സ് മെസേജ് ട്രാന്‍സ്‌ക്രിപ്റ്റ് എനേബിള്‍ ചെയ്യുക. ഇതിന് ശേഷം നമുക്ക് ലഭിക്കുന്ന വോയ്‌സ്‌നോട്ടുകള്‍ വാട്‌സാപ്പ് ടെക്സ്റ്റ് ആയി കാണിക്കും.

ബീറ്റാ വേര്‍ഷനില്‍ മാത്രമാണ് നിലവില്‍ ഈ സംവിധാനം ഉള്ളത്. ഫോണില്‍ മാത്രമേ ഈ സൗകര്യം നിലവില്‍ ലഭിക്കു. വാട്‌സാപ്പ് വെബില്‍ ഈ സൗകര്യം ലഭിക്കില്ല. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, റഷ്യന്‍ ഭാഷകളിലാണ് നിലവില്‍ ട്രാന്‍സ്‌ക്രൈബ് ലഭിക്കുക. മറ്റ് ഭാഷകളില്‍ എന്ന് ലഭിക്കുമെന്നും വ്യക്തമല്ല.

വോയ്‌സ് നോട്ട് ട്രാന്‍സ്‌ക്രൈബ് ചെയ്യുന്ന സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ഇല്ല. സ്വകാര്യതയുടെ വിഷയം ഉള്ളതുകൊണ്ടാണ് ഇത്തരമൊരു നിയന്ത്രണമുള്ളത്. മെസേജുകള്‍ പോലെ തന്നെ ഉപയോക്താക്കള്‍ അയക്കുന്ന വോയ്‌സ്‌നോട്ടുകളും എന്‍ഡ് ടു എന്‍ഡ് എന്‍ക്പ്റ്റ് സന്ദേശങ്ങളായിരിക്കും.

Post a Comment

Previous Post Next Post