ദുല്‍ഖർ സല്‍മാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ നവംബർ 28-ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.
ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നവംബർ 28 മുതല്‍ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ അറിയിച്ചു.
വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം വമ്ബൻ വിജയമാണ് നേടിയ ശേഷമാണ് ഒടിടി റിലീസിനൊരുങ്ങുന്നത്. കേരളത്തില്‍ 20 കോടി ഗ്രോസ് നേടിയ ചിത്രം തമിഴ്നാട്ടിലും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയിരുന്നു. റിലീസ് ചെയ്ത് ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ പിന്നിട്ടിട്ടും തമിഴ്നാട്ടില്‍ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. തമിഴ്നാട്ടില്‍ നിന്നും 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയ ഗ്രോസെന്നാണ് റിപ്പോർട്ടുകള്‍.
ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992-ല്‍ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖർ സല്‍മാന്റെ വേഫെറർ ഫിലിംസാണ്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെന്റ്സും ഫോർച്യൂണ്‍ ഫോർ സിനിമാസും ചേർന്നാണ് നിർമിച്ചത്.
Post a Comment