ഒന്നരവയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന്‌ മുന്നില്‍ ചാടിമരിച്ചു

ആലപ്പുഴ ഒന്നരവയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നില്‍ ചാടിമരിച്ചു. കാഞ്ഞിരംചിറ വാർഡില്‍ പടിഞ്ഞാറ് കുരിശിങ്കല്‍ വീട്ടില്‍ താമസിക്കുന്ന വഴിച്ചേരി വാർഡില്‍ വൈക്കത്തുപറമ്ബില്‍ കാറ്ററിങ് യൂണിറ്റ് നടത്തുന്ന ഔസേഫ് ദേവസ്യയും (അനീഷ് -- 38) മകള്‍ എഡ്നയുമാണ് മരിച്ചത്.

മാളികമുക്കിന് വടക്ക് ലെറ്റർ ലാൻഡ് സ്കൂളിന് സമീപം വ്യാഴം രാത്രി എട്ടോടെയായിരുന്നു സംഭവം. -കായംകുളം–- എറണാകുളം പാസഞ്ചറിന് മുന്നിലേക്കാണ് ചാടിയത്. അനീഷ് തല്‍ക്ഷണം മരിച്ചു. കുഞ്ഞിനെ ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുടുംബകലഹത്തെത്തുടർന്നാണ് ആത്മഹത്യയെന്നാണ് നിഗമനം. ഭാര്യ: സ്നേഹ. മൂത്തമകൻ: ഏതൻ. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നോർത്ത് പൊലീസ് കേസ് രജിസ്റ്റർചെയ്തു.

Post a Comment

Previous Post Next Post