കണ്ണൂര്‍ എടയാര്‍ വടക്കുമ്ബാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ തിടമ്ബേറ്റാൻ ഒരുങ്ങി റോബോട്ട് ആന

കണ്ണൂരുകാർക്ക് സമ്മാനമായി കോളയാട് എടയാർ വടക്കുമ്ബാട് ശിവ-വിഷ്ണു ക്ഷേത്രത്തില്‍ റോബോട്ട് ആന എത്തി. മൃഗസംരക്ഷണ സംഘടനായ പീപ്പിള്‍ ഫോർ എതിക്കല്‍ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമല്‍സ് (പെറ്റ) എന്ന സംഘടനയും ചലച്ചിത്ര നടി വേദികയും ചേർന്ന് റോബോട്ട് കൊമ്ബനെ ക്ഷേത്രത്തിലേക്ക് നടയിരുത്തുകയായിരുന്നു.
വടക്കുമ്ബാട്ട് ശങ്കരനാരായണൻ എന്ന യന്ത്ര കൊമ്ബനെയാണ് ക്ഷേത്രത്തില്‍ നടയിരുത്തിയത്.
ഗജവീരന്മാരുടെ ലക്ഷണങ്ങളില്‍ നിന്നും ഒട്ടും പിറകിലല്ലാത്ത റോബോട്ട് ആനയുടെ വരവ് ഭക്തർ ആഘോഷമാക്കി. കഴിഞ്ഞ വർഷം വരെ ഇവിടെ ഉത്സവത്തിന് തിടമ്ബേറ്റാന്‍ ആനയെ എത്തിച്ചിരുന്നു. എന്നാല്‍ ഇനി മുതലങ്ങോട്ട് ചലിക്കുന്ന റോബോട്ട് ആനയായ വടക്കുമ്ബാട്ട് ശങ്കരനാരായണനാണ് തിടമ്ബേറ്റുക. ഉത്സവത്തിന് ആനയിടയുമോയെന്ന പേടി ഇല്ലാതെ തന്നെ തൊട്ടടുത്ത് നിന്ന് ഭക്തർക്ക് തിടമ്ബേറ്റുന്ന കൊമ്ബനെ കണ്ട് ഇനി ആസ്വാദിക്കാം. ആനയുടെ ശരീരചലനങ്ങള്‍ എല്ലാം റോബോട്ടിക് ആനയിലും അതിസൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. ആനപ്പുറത്ത് എഴുന്നള്ളിപ്പിനായി നാലുപേരുടെ ഭാരം താങ്ങാനുള്ള ശേഷിയും ഇതിനുണ്ട്. താലപ്പൊലിയുടെയും പഞ്ചവാദ്യങ്ങളുടെയും അകമ്ബടിയോടെയാണ് ആനയെ വരവേറ്റത്. സിനിമ ബാലതാരം ശ്രീപദ് യാൻ മുഖ്യാതിഥിയായി.

Post a Comment

Previous Post Next Post