അടുക്കളയിലെ പാചകം എളുപ്പമാക്കുന്നതിന് നമ്മെ ഏറെ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ . വേഗത്തിലും എളുപ്പത്തിലും നമ്മുടെ ഇഷ്ട ഭക്ഷണങ്ങള്‍ പ്രഷർ കുക്കർ ഉപയോഗിച്ച് തയ്യാറാക്കാം.
എന്നാല്‍ പ്രഷർ കുക്കറില്‍ ഭക്ഷണം പാചകം ചെയ്യുമ്ബോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും കുക്കറില്‍ പാചകം ചെയ്യുമ്ബോള്‍ വെള്ളവും പതയും പുറത്തേക്ക് വരാറുണ്ട്.
ഇത് ചിലപ്പോള്‍ അടുപ്പിലേക്കും വീഴുന്നു. ഇവ തുടച്ച് വൃത്തിയാക്കാൻ പിന്നെ കുറെ സമയം ചെലവഴിക്കേണ്ടിവരും. എന്നാല്‍ ഈ പ്രശ്നത്തിന് വളരെ എളുപ്പത്തില്‍ തന്നെ പരിഹാരം കാണാം. കുക്കറില്‍ പാചകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതി.
സിലീംഗ് റിംഗ്
പാചകം ചെയ്യുന്നതിന് മുൻപ് കുക്കറിന്റെ റബ്ബർ അല്ലെങ്കില്‍ സിലിക്കോണ്‍ സിലീംഗ് റിംഗ് പരിശോധിക്കുക. വിള്ളലോ മറ്റ് തകരാറുകളോ ഉണ്ടെങ്കില്‍ അത് മാറ്റുക.
ലിഡ്
കുക്കറിന്റെ ലിഡ് ശരിയായ വിധം കുക്കറിന്റെ ബേസില്‍ വയ്ക്കുക. ലിഡ് അടയ്ക്കുന്നതില്‍ പാകപ്പിഴ വന്നാല്‍ കുക്കറില്‍ നിന്ന് വെള്ളവും പതയും പുറത്തേക്ക് വരും.
വെന്റ് ട്യൂബ്
പാചകം ചെയ്യുന്നതിന് മുൻപ് കുക്കറിന്റെ വെന്റ് ട്യൂബ് പരിശോധിക്കണം. ഏതെങ്കിലും ഭക്ഷണ പദാർത്ഥം ട്യൂബിനുള്ളില്‍ ഉണ്ടെന്ന് നോക്കി അത് വൃത്തിയാക്കുക.
ഭക്ഷണം
ഒരിക്കലും കുക്കറില്‍ ഭക്ഷണം കുത്തി നിറയ്ക്കരുത്. കുക്കറിന്റെ മുകള്‍ ഭാഗത്തിന് താഴെ മാത്രമേ ഭക്ഷണം വയ്ക്കാവും.
Post a Comment