നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി


നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. നേരത്തെ, പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലമ്പാറ സ്വദേശി ബിജു, കിണാവൂര്‍ സ്വദേശി രതീഷ് എന്നയാളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. അപകടത്തിൽ ആദ്യം ജീവൻ നഷ്‌ടമായ സന്ദീപിന്റെ സുഹൃത്തുക്കളാണ് ഇവർ.

Post a Comment

Previous Post Next Post