ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടോയെന്ന് അറിയുന്നതിന് വേണ്ടിയാണ് കേന്ദ്ര സർക്കാരിൻ്റെ പരിവാഹനൻ വെബ്സൈറ്റുളളത്. എന്നാല്‍ പലപ്പോഴായി പല വാഹനമുടമകള്‍ക്കും വാട്സാപ്പിലൂടെ പിഴ ചലാൻ ലഭിക്കുന്നു എന്ന് വ്യാപക പരാതികള്‍ ഉയരുന്നുണ്ട്.
നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അത്തരത്തില്‍ നിങ്ങള്‍ ട്രാഫിക് നിയമലംഘനം നടത്തിയെന്നും പിഴയടയ്ക്കണമെന്ന് കാണിച്ച് നിങ്ങളുടെ വാട്സാപ്പില്‍ സന്ദേശം വന്നിട്ടുണ്ട് എങ്കില്‍ ഇത് തീർച്ചയായും വായിക്കാതെ പോകരുത്. ഇത് നിങ്ങള്‍ക്ക് വേണ്ടിയാണ്. എനിക്ക് സന്ദേഷം വന്നിട്ടില്ല അത് കൊണ്ട് കുഴപ്പമില്ല എന്ന് വിചാരിക്കരുത്. നാളെ ഇത്തരത്തില്‍ ഒരു അവസ്ഥ വന്നാല്‍ എന്തു ചെയ്യണമെന്ന് മനസിലാക്കി വയ്ക്കാൻ വേണ്ടി തുടർന്ന് വായിക്കാൻ മറക്കരുത്.
കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഒരിക്കലും നിങ്ങളുടെ വാട്സാപ്പിലേയ്ക്ക് ട്രാഫിക് നിയമലംഘനത്തിൻ്റെ ചലാൻ അടയ്ക്കണമെന്ന് സന്ദേശം അയക്കില്ല. ഈ സംഭവത്തില്‍ എംവിഡി തങ്ങളുടെ ഫെയ്‌സ്‌ബുക്ക് പേജില്‍ പുതിയ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. എംവിഡിയുടെ പോസ്റ്റിൻ്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ് അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന് ഉറപ്പാണെങ്കില്‍ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലില്‍ വരുകയില്ല.
ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകള്‍ക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടല്‍ echallan.parivahan.gov.in ആണ്. മെസ്സേജുകള്‍ പരിവാഹൻ പോർട്ടലില്‍ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈല്‍ നമ്ബറിലേക്ക് മാത്രമേ വാഹനനമ്ബർ സഹിതം നിയമലംഘന അറിയിപ്പുകള്‍ വരികയുള്ളു.
ഒരു പേയ്മെൻ്റ് ലിങ്ക് ആപ്പ് നിങ്ങളുടെ വാട്സാപ്പിലേക്ക് അയയ്ക്കുന്ന സംവിധാനം മിനിസ്റ്ററി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻ്റ് ഹൈവേയ്ക്ക് ഇല്ല. ഇത്തരം സന്ദേശങ്ങള്‍ ഓപ്പണ്‍ ചെയ്യാതിരിക്കുകയും അതോടൊപ്പം തന്നെ സ്ക്രീൻഷോട്ട് എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കില്‍ ഉടൻ ഫോണില്‍ വന്ന സന്ദേശം ഡീലീറ്റ് ചെയ്യുകയും വേണം.
Post a Comment