മുബൈ ഇന്ത്യ-യുഎഇ യാത്രാ വേളയില് ബാഗില് ഭക്ഷണ സാധനങ്ങള് പായ്ക്ക് ചെയ്യുന്നതിന് മുന്പ് നിരോധിക്കപ്പെട്ട ഇനങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അധികൃതര് അറിയിച്ചു.
ഇതിനായി എയര്പോര്ട്ടുകള്, കസ്റ്റംസ്, സിവില് ഏവിയേഷന് അതോറിറ്റികള് എന്നിവര് നല്കുന്ന മാര്ഗനിര്ദേശങ്ങള് മനസിലാക്കണം. ചെക്ക്-ഇന് ബാഗേജുകളില് ചില ഇനങ്ങള് അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില് അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
കൊണ്ടുപോകാന് പാടില്ലാത്തതും അനുവദിച്ചതുമായ
കൊപ്ര
മലയാളികള് കൊപ്ര എന്ന് വിളിക്കുന്ന ഉണങ്ങിയ തേങ്ങ. 2022 മാര്ച്ചില് ഇന്ത്യന് സിവില് ഏവിയേഷന്റെ ബ്യൂറോ ഓഫ് സിവില് ഏവിയേഷന് സെക്യൂരിറ്റി (ബിസിഎഎസ്) ഈ ഇനം നിരോധിത ഇനങ്ങളുടെ പട്ടികയില് ചേര്ത്തു. കൊപ്ര കൊണ്ടുപോകുന്നതിന് ചെക്ക്-ഇന് ചെയ്ത ലഗേജില് അനുവദനീയമല്ല.
ഇ-സിഗററ്റ്
ഇ-സിഗരററ്റുകള് ചെക്ക്-ഇന് ചെയ്തതോ കൊണ്ടുപോകുന്നതോ ആയ ലഗേജുകളില് അനുവദനീയമല്ല.
സുഗന്ധവ്യഞ്ജനങ്ങള്
സുഗന്ധവ്യഞ്ജനങ്ങള് ലഗേജില് മുഴുവനായോ പൊടിയായോ കൊണ്ടുപോകാന് സാധിക്കില്ല. അതേസമയം ബിസിഎഎസ് മാര്ഗനിര്ദേശങ്ങള് അനുസരിച്ച് ചെക്ക്-ഇന് ലഗേജില് അവ അനുവദിച്ചിരിക്കുന്നു.
നെയ്യ്
ലിക്വിഡ് നിയന്ത്രണങ്ങള്ക്ക് കീഴിലാണ് നെയ്യ്, വെണ്ണ എന്നിവ ഉള്പ്പെടുന്നത്. അതിനാല് ഇവ ക്യാരിഓണ് ലഗേജില് കൊണ്ടുപോകാനാവില്ല. അത്തരം ഇനങ്ങള് 100 മില്ലി എന്ന അളവില്, എയറോസോള്സ്, ജെല്സ് എന്നിവയുടെ കീഴില് പരിമിതപ്പെടുത്തുന്നു. അതേസമയം ചെക്ക്-ഇന് ലഗേജിന്റെ കാര്യത്തില് ഒരു യാത്രക്കാരന് 5 കിലോ വരെ നെയ്യ് കൊണ്ടുപോകാന് അനുവദിക്കുന്നുണ്ട്.
അച്ചാർ
കയ്യില് കൊണ്ടുപോകുന്നതും ചെക്ക്-ഇന് ചെയ്യുന്നതുമായ ലഗേജുകളില് മുളക് അച്ചാര് ഒഴികെയുള്ള അച്ചാറുകള് കൊണ്ടുപോകാന് അനുവദിക്കുന്നുണ്ട്. മുളക് അച്ചാര് ഹാന്ഡ് ക്യാരിയില് അനുവദനീയമല്ല, അതേസമയം ഇതുസംബന്ധിച്ച കൂടുതല് വ്യക്തത എയർപോർട്ടലോ നിന്നോ എയര്ലൈനുകളില് നിന്നോ നേടാവുന്നതാണ്.
Post a Comment