സിനിമാ താരം പരീക്കുട്ടി എംഡിഎംഎയുമായി പിടിയില്‍


കൊച്ചി: സിനിമ, ബിഗ് ബോസ് താരം പരീക്കുട്ടി(ഫരീദുദ്ദീൻ-31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍.
ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്മോനും (34) പിടിയിലായി. ഇവരുടെ കൈയില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ, ഒൻപത് ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാഞ്ഞാര്‍ - പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്.

Post a Comment

Previous Post Next Post