കണ്ണൂരിൽ സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു, രണ്ടു പേർക്ക് പരിക്ക്

കുറ്റ്യാട്ടൂർ : വേശാലയിൽ സൈക്കിൾ അപകടത്തിൽ വിദ്യാർഥി മരണപ്പെട്ടു. വേശാല ഖാദിരിയ മദ്റസാ വിദ്യാർത്ഥിയായ മുഹമ്മദ്‌ ഹാദി (10) ആണ് മരിച്ചത്. ഇസ്മായിൽ സഖാഫിയുടെയും ഷാക്കിറയുടെയും മകനാണ്. 

ഇന്ന് രാവിലെ 9.30 ഓടെ വേശാല എൽ.പി സ്കൂളിന് സമീപമായിരുന്നു അപകടം നടന്നത്. മദ്റസ കഴിഞ്ഞ് മടങ്ങവേ ഹാദി സഞ്ചരിച്ചിരുന്ന സൈക്കിൾ ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ റബീഹ് (13), ഉമൈദ് (14) എന്നിവരെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Post a Comment

Previous Post Next Post