നടുവിൽ:മലയോര ഹൈവേയിൽ താവുന്ന് വളവിൽ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്.ഞായറാഴ്ച രാത്രി 7.30നാണ് അപകടം.നടുവിൽ സ്വദേശിയുടേതാണ് ഓട്ടോറിക്ഷ
കരുവഞ്ചാലിലേക്ക് പോകും വഴി വളവിൽ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.ഓട്ടോ ഡ്രൈവർക്കും യാത്രക്കാരായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾക്കുമാണ് പരിക്ക്.ഇവരെ കരുവഞ്ചാലിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം കരിങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ വളവിൽ തന്നെയാണ് ഓട്ടോറിക്ഷയും അപകടത്തിൽപ്പെട്ടത്
Post a Comment