ആശാൻമാര്‍ കളരിയ്ക്ക് പുറത്ത്: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനി മുതല്‍ ഏജന്റുമാര്‍ക്ക് പ്രവേശനമില്ല


തിരുവനന്തപുരം: വാഹന ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇടനിലക്കാരെ നിയന്ത്രിക്കാൻ ഒരുങ്ങി മോട്ടോർ വാഹനവകുപ്പ്. ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ ഇനിമുതല്‍ ഏജന്റുമാർക്ക് പ്രവേശനമില്ല.ഗതാഗത കമ്മീഷണറുടെതാണ് പുതിയ ഉത്തരവ്.
കൈക്കൂലിയും അഴിമതിയും ഉള്‍പ്പെടെ തടയാനാണ് പുതിയ ഉത്തരവ്. വാഹന ഫിറ്റ്നസ് ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വാഹന ഉടമയ്ക്കോ ഡ്രൈവർക്കോ മാത്രമേ ഇനിമുതല്‍ പ്രവേശനം അനുവദിക്കൂ. ഡ്രൈവറാണ് പ്രവേശിക്കുന്നതെങ്കില്‍ യൂണിഫോമും നിർബന്ധമാക്കി.

സാധാരണഗതിയില്‍ ടെസ്റ്റിംഗ് ഗ്രൗണ്ടിലേക്ക് ഏജന്റുമാർ ഉള്‍പ്പടെയാണ് പോകുന്നത്. ഇവർ എംവിഡിയുമായി നേരത്തെ തന്നെ ബന്ധം സ്ഥാപിക്കുകയും കൈക്കൂലി നല്‍കി ടെസ്റ്റ് പാസാക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിലെങ്കിലും ഉണ്ടായിരുന്നു. ഗതാഗത മന്ത്രിയുള്‍പ്പടെയുള്ളവർ ഇത് നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇത്തരത്തിലുള്ള ഏജന്റുമാർക്ക് പ്രവേശനം ഗ്രൗണ്ടിലേക്കുള്ള പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവ് വരുന്നത്.

ടെസ്റ്റിന് ഒരു ദിവസം അനുവദിക്കുന്ന ആളുകളുടെ എണ്ണം 40 ആയി ചുരുക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദേശം. ആദ്യത്തെ അഞ്ച് പേർ വിദ്യാർത്ഥികളോ വിദേശത്തേക്ക് പോകാൻ ആവശ്യമുള്ളവരോ ആയിരിക്കണം. പിന്നീടുള്ള 10 പേർ നേരത്തെയുള്ള ടെസ്റ്റുകളില്‍ പരാജയപ്പെട്ടവരും ബാക്കി 25 പേർ പുതിയ അപേക്ഷകരുമായിരിക്കണം

Post a Comment

Previous Post Next Post