നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ മരണം; സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി


പത്തനംതിട്ട: നഴ്സിംഗ് വിദ്യാർഥിനി അമ്മുവിന്‍റെ മരണത്തില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
അഞ്ജന മധു, അലീന ദിലീപ്, എ.ടി. അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. 

മൂന്നുപേർക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവർക്കെതിരെ അമ്മുവിന്‍റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് ചുട്ടിപ്പാറ കോളജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർഥിനിയായ അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്ന് വീണ് മരിക്കുന്നത്.

Post a Comment

Previous Post Next Post