സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധനവ്. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയിലെത്തി.
ഗ്രാമിന് 60 രൂപ വർധിച്ച് 6995 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2571 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് സ്വർണത്തിന്റെ വില 74,952 രൂപയായി
ആഭ്യന്തര വിപണിയില്‍ ആവശ്യം കൂടിയതോടെയാണ് സ്വർണവില ഉയർന്നത്. അടുത്തിടെ സ്വർണത്തിന് വില കുത്തനെ ഇടിഞ്ഞതോടെയാണ് ആഭ്യന്തര വിപണിയില്‍ ആവശ്യക്കാർ കൂടിയത്.
Post a Comment