ജിദ്ദയിൽ ചരിത്രം രേഖപ്പെടുത്തി വൈഭവ് സൂര്യവൻശി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ വൈഭവ് സൂര്യവൻശിയെ (13 വയസ്) 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. 16 വർഷത്തിനിടയിൽ ഐപിഎൽ ലേലപ്പട്ടികയിൽ ഇടംനേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് ബീഹാറിന്റെ 13കാരനായ സൂര്യവൻശി, ഇപ്പോൾ ഐപിഎൽ ടീം പട്ടികയിൽ ഇടംപിടിച്ച ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറും.
Post a Comment