കാസര്‍ഗോഡ് തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 കാരി മരിച്ചു

കാസർഗോഡ്: തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 കാരി മരിച്ചു. വൈദ്യുതിലൈനില്‍ തട്ടിയാണ് പെണ്‍കുട്ടിക്ക് ഷോക്കേറ്റത്.
പെര്‍ള ഇഡിയടുക്ക സ്വദേശി ബി.ആര്‍. ഫാത്തിമ (16) ആണ് മരിച്ചത്. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളില്‍ കെട്ടിയ കമ്ബി എച്ച്‌ടി ലൈനില്‍ തട്ടിയതായിരുന്നു അപകട കാരണം.

ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മാതാവ് ഔവ്വാബിക്കും ഷോക്കേറ്റു. ഉമ്മ അവ്വാബിയെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പിതാവ്: ഇസ്മയില്‍. സഹോദരങ്ങള്‍: മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്രാഹിം ഖലീല്‍. സംഭവത്തില്‍ ബദിയഡുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post