തിരുവനന്തപുരം > അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റിയ 1458 സർക്കാർ ജീവനക്കാർക്കെതിരെ നടപടി. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാൻ ധന വകുപ്പ് നിർദേശം.
ധന വകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഹയർ സെക്കണ്ടറി അധ്യാപകർ, കോളേജ് അസിസ്റ്റന്റ് പ്രൊഫസർമാർ, ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ ഉള്‍പ്പെടെ ക്ഷേമ പെൻഷൻ വാങ്ങുന്നവരില്‍ ഉണ്ട്. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാൻ ധന മന്ത്രി കെ എൻ ബാലഗോപാല്‍ നിർദേശിച്ചു
പെൻഷൻ കൈപ്പറ്റുന്ന രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരില്‍ ഒരാള്‍ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ് ജോലി എടുക്കുന്നത്. ഒരാള്‍ പാലക്കാട് ജില്ലയിലെ സർക്കാർ കോളേജില്‍ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ് പെൻഷൻ വാങ്ങുന്നത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കല്‍ എഡ്യുക്കേഷൻ വകുപ്പില്‍ 124 പേരും, ആയുർവേദ വകുപ്പില്‍ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും, പൊതു മരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും, ഹോമിയോപ്പതി വകുപ്പില്‍ 41 പേരും. കൃഷി, റവന്യു വകുപ്പുകളില്‍ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും, ഇൻഷ്വറൻസ് മെഡിക്കല്‍ സർവീസ് വകുപ്പില്‍ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പില്‍ 27 പേരും, ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു.
മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ചുവടെ: വില്‍പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്സി, ആയുർവേദ മെഡിക്കല്‍ എഡ്യുക്കേഷൻ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി ഒമ്ബത്, സോയില്‍ സർവെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്സൈസ്, ആർക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്സാമിനേഷൻ ലബോട്ടറി, എക്ണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ്, ലാ കോളേജുകള്‍ രണ്ടു വീതം, എൻസിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാർബർ എൻജിനിയറിങ്, ഇലക്‌ട്രിക്കല്‍ ഇൻസ്പക്‌ട്രേറ്റ്, ഡ്രഗ്സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം.
വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധന വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
Post a Comment