കുഞ്ഞിന്‍റെ ജനനത്തെ കുറിച്ചുള്ള മാതാപിതാക്കളുടെ വെളിപ്പെടുത്തലിന് പിന്നാലെ പോലീസ് അന്വേഷണം. ഡോക്ടര്‍മാരുടെയോ മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയോ സഹായമില്ലാതെ ആയിരത്തോളം അംഗങ്ങളുള്ള ഒരു വാട്സാപ്പ് ഗ്രൂപ്പിന്‍റെ സഹായത്താലാണ് പ്രസവം നടത്തിയതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലാണ് പോലീസ് അന്വേഷണത്തിലേക്ക് എത്തിച്ചത്.
36 -കാരനായ മനോഹരനും ഇയാളുടെ ഭാര്യയും 32 -കാരിയുമായ സുകന്യയുമാണ് തങ്ങളുടെ കുഞ്ഞിന്‍റെ പ്രസവത്തിനായി 'ഹോം ബർത്ത് എക്സ്പീരിയൻസ്' എന്ന വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിനെ ആശ്രയിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സ്വന്തം വീടുകളില്‍ തന്നെ എങ്ങനെ പ്രസവം നടത്താമെന്ന് അംഗങ്ങളെ ഉപദേശിക്കുന്ന പോസ്റ്റുകളും ചിത്രീകരണങ്ങളുമാണ് ഈ ഗ്രൂപ്പില്‍ പങ്കുവെക്കപ്പെടുന്നത്. ഈ വാട്സ്‌ആപ്പ് ഗ്രൂപ്പിനെ കുറിച്ച് കേട്ടറിഞ്ഞ ദമ്ബതികള്‍ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിന്‍റെ ജന്മദിനത്തിനായി ഈ ഓണ്‍ലൈൻ പ്ലാറ്റ്ഫോം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. എട്ടും നാലും വയസ്സുള്ള മറ്റ് രണ്ട് പെണ്‍കുട്ടികള്‍ കൂടി ഇവർക്കുണ്ട്. മൂന്നാമതും സുകന്യ ഗർഭിണിയായപ്പോള്‍ ഇവർ വൈദ്യ പരിശോധന പൂർണമായും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
Post a Comment