ഡിസംബര്‍ 1 മുതല്‍ മാറ്റം, അറിയിപ്പുമായി കെഎസ്‌ഇബി; പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ മാത്രം


തിരുവനന്തപുരം: പുതിയ വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനില്‍ മാത്രം. വൈദ്യുതി കണക്ഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാകുന്നതില്‍ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച്‌ അപേക്ഷകള്‍ പൂർണ്ണമായും ഓണ്‍ലൈനാക്കാൻ തീരുമാനിച്ചതെന്ന് കെഎസ്‌ഇബി അറിയിച്ചു.


പുതിയ കണക്ഷനും മറ്റ് സേവനങ്ങള്‍ക്കുമുള്ള ആപ്ലിക്കേഷനുകള്‍ ഡിസംബർ 1 മുതല്‍ ഓണ്‍ലൈനായി മാത്രമായിരിക്കും സ്വീകരിക്കുകയെന്നാണ് അറിയിപ്പ്. സെക്ഷൻ ഓഫീസില്‍ നേരിട്ടുള്ള പേപ്പർ അപേക്ഷകള്‍ പൂർണ്ണമായും ഒഴിവാക്കും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന നിലയില്‍ മാത്രം അപേക്ഷകള്‍ പരിഗണിക്കുന്നു എന്ന് ഉറപ്പാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.

അപേക്ഷാ ഫോം കെഎസ്‌ഇബിയുടെ ഉപഭോക്തൃ സേവന വെബ് സൈറ്റായ WSS.KSEB.IN ല്‍ മലയാളത്തിലും ഇംഗ്ലീഷിലും ലഭ്യമാക്കും. അപേക്ഷാ ഫീസടച്ച്‌ രണ്ട് പ്രവൃത്തി ദിവസത്തിനുള്ളില്‍ എസ്റ്റിമേറ്റെടുക്കും. എസ്റ്റിമേറ്റിന് അനുസരിച്ചുള്ള പണമടച്ചാല്‍ ഉടൻ സീനിയോറിറ്റി നമ്ബരും സേവനം ലഭ്യമാകുന്ന ഏകദേശ സമയവും എസ് എം എസ്/വാട്സാപ് സന്ദേശമായി ലഭിക്കും. അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാനും കഴിയുമെന്ന് കെഎസ്‌ഇബി വിശദീകരിച്ചു. 

എഫ്‍സിഐ ഗോഡൗണിന്‍റെ തകർന്ന ജനലിലൂടെ കടന്ന നൂറിലേറെ കുരങ്ങുകള്‍ വിഷവാതകം ശ്വസിച്ച്‌ ചത്തു, കേസ്

Post a Comment

Previous Post Next Post