കോഴിക്കോട്: കോഴിക്കോട് തിരുവമ്ബാടി കാളിയമ്ബുഴയില്‍ നിരവധി യാത്രക്കാരുമായി പോയ കെഎസ്‌ആർടിസി ബസ് നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്.
യാത്രക്കാരായ ആളുകളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. ആനക്കാംപൊയിലില്‍നിന്ന് തിരുവമ്ബാടിയിലേക്ക് പോകുകയായിരുന്ന ബസ് കലുങ്കിലിടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഓമശേരി ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇരുപതോളം പേർ തിരുവമ്ബാടിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്.
Post a Comment