ഇ-ചലാൻ അദാലത്ത് നാളെ മുതല്‍

 
തളിപ്പറമ്പ് : കേരള പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന 2021 വർഷം മുതല്‍ നല്‍കിയിട്ടുള്ള ട്രാഫിക് പിഴകളില്‍ യഥാസമയം അടയ്ക്കാൻ സാധികാത്തതും നിലവില്‍ കോടതി യിലുള്ളതുമായ ചലാനുകളില്‍ പ്രോസിക്യൂഷൻ നടപടികള്‍ക്ക് ശിപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചലാനുകള്‍ തീർപ്പാക്കുന്നതിനായി കണ്ണൂർ റൂറല്‍ ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും (എൻഫോഴ്‌സ്മെന്‍റ് വിഭാഗം) സംയുക്തമായി ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു.

തളിപ്പറമ്പ് സബ് ആർടിഒ ഓഫീസ് 'റോഡ് സുരക്ഷ പരിശീലന ഹാളില്‍ 3, 4, 5 ദിവസങ്ങളില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാവുന്നതാണ്. 

പ്രസ്‌തുത അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9495365528 (പോലീസ്), 9188963113 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പിഴ ഒടുക്കുന്നതിനായി എടിഎം കാർഡ്, യുപിഐ സൗകര്യം മാത്രമേ ലഭ്യമാവുകയുള്ളൂ.

Post a Comment

Previous Post Next Post