കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരൻ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍


കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. തമിഴ്നാട് സ്വദേശിയാണ് മരിച്ചത്.

മംഗളൂരു - കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ് താഴെ വീണത്. 

ഇന്നലെ രാത്രി പതിനൊന്നേ കാലോടെയോടെയായിരുന്നു സംഭവം. വാതില്‍ക്കല്‍ ഇരുന്നു യാത്ര ചെയ്തയാളാണ് അപകടത്തില്‍പ്പെട്ടത്. തള്ളിയിട്ടതാണോയെന്ന സംശയത്തെത്തുടർന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post