മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍!

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപുരം വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. താരത്തെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല. ഇന്നലെ അര്‍ധരാത്രി കവടിയാറില്‍ നിന്ന് വെള്ളയമ്പലം മാനവീയം വീഥി ഭാഗത്തേക്കാണ് ബൈജു കാര്‍ ഓടിച്ച് വന്നത്. (മദ്യപിച്ച് വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്).

Post a Comment

Previous Post Next Post