മുബൈ: ടാറ്റ ട്രസ്റ്റിന്‍റെ ചെയർമാനായി രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. മുംബൈയില്‍ ചേർന്ന ടാറ്റ ട്രസ്റ്റിന്‍റെ യോഗത്തിലാണ് തീരുമാനം.
അറുപത്തിയേഴുകാരനായ നോയല്‍ ടാറ്റ നിലവില്‍ സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്‍റെയും സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റിന്‍റെയും ട്രസ്റ്റിയാണ്. ടാറ്റ ഗ്രൂപ്പിന്‍റെ ഹോള്‍ഡിംഗ് കമ്ബനിയായ ടാറ്റ സണ്‍സില്‍ 66 ശതമാനത്തോളം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്.
ഇന്ത്യൻ-ഐറിഷ് വ്യവസായിയായ നോയല്‍ ടാറ്റ ട്രെൻഡ്, ടാറ്റ ഇൻവെസ്റ്റ്മെന്‍റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനാണ്. ടാറ്റ ഇന്‍റർനാഷണലിന്‍റെ മാനേജിംഗ് ഡയറക്ടറും ടൈറ്റാൻ, ടാറ്റ സ്റ്റീല്‍ കമ്ബനികളുടെ വൈസ് ചെയർമാനുമാണ്.
ടാറ്റ ഇന്‍റർനാഷണലിലൂടെ കരിയർ ആരംഭിച്ച നോയല്‍ 1999 ജൂണില്‍ ടാറ്റ ഗ്രൂപ്പിന്‍റെ റീട്ടെയില്‍ വിഭാഗമായ ട്രെൻഡിന്‍റെ മാനേജിംഗ് ഡയറക്ടറായി മാറി. 2003ല്‍ ടൈറ്റാൻ, വോള്‍ട്ടാസ് കമ്ബനികളുടെ ഡയറക്ടറായി നിയമിതനായി. 2010-11 സാമ്ബത്തിക വർഷത്തില്‍ ടാറ്റ ഇന്‍റർനാഷണല്‍ കമ്ബനിയുടെ മാനേജിംഗ് ഡയറക്ടറായും അദ്ദേഹം മാറി.
Post a Comment