കൊച്ചി വിമാനത്താവളത്തില്‍‌ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ ഇന്നും വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് വിമാനങ്ങള്‍ക്കാണ് ഇന്ന് ഭീഷണി ലഭിച്ചത് .
എയർ ഇന്ത്യയുടെ കൊച്ചി-ദമാം വിമാനത്തിനും ആകാശ് എയറിന്‍റെ കൊച്ചി-ദമാം വിമാനത്തിനുമാണ് ഭീഷണി ലഭിച്ചത്. എക്സ് വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

ഭീഷണി സന്ദേശം ലഭിക്കുന്പോഴേക്കും വിമാനങ്ങള്‍ പുറപ്പെട്ടിരുന്നു. ബോംബ് ഭീഷണിയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. 

ശനിയാഴ്ചയും കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ബംഗളൂരുവിലേക്ക് പുറപ്പെടേണ്ട വിമാനത്തിനാണ് ഭീഷണി വന്നത്.

Post a Comment

Previous Post Next Post