ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകള്‍ പറയുന്നു.
സ്ട്രോക്കിനെ അതിജീവിക്കുന്നവരില്‍ അധികം പേരും ആജീവനാന്ത വൈകല്യങ്ങള്‍ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചികിത്സ തേടുന്നതുവരെയുള്ള ഓരോ നിമിഷവും അതിനിർണായകമായി കടന്നുപോകുന്ന രോഗം എന്ന നിലയില്‍ അവബോധത്തിന്റെയും വളരെ നേരത്തെയുള്ള ഇടപെടലിന്റെയും പ്രാധാന്യം വളരെ വലുതാണ്. ഒക്ടോബർ 29-ന് ആചരിക്കുന്ന ലോക സ്ട്രോക്ക് ദിനം ഇതില്‍ നിർണായക പങ്കുവഹിക്കുന്നു.
ലക്ഷണങ്ങളും ഫാസ്റ്റ് (FAST ) രീതിയും
സ്ട്രോക്ക് ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞാല്‍ ജീവൻ രക്ഷിക്കാനാകും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ സ്ട്രോക്കുമായി ബന്ധപ്പെട്ടവയാണ്.
-മുഖത്തിന്റെ ഒരു വശം അഥവാ ചുണ്ട് കോടുകയോ മരവിപ്പ് അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
- കൈയുടെ ബലഹീനത- രണ്ട് കൈകളും ഉയർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഒരു കൈയ്ക്ക് ദൗർബല്യം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ സ്ട്രോക്കിന്റെ ലക്ഷണമാണ്.
- സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ, സംസാരം കുഴഞ്ഞ രൂപത്തിലാവുകയോ, സംസാരം മനസ്സിലാക്കാൻ പ്രയാസമാവുകയും ചെയ്യുന്നുവെങ്കില്‍ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
T: Time
- അടിയന്തര സേവനം തേടാനുള്ള സമയം - ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ സമയോചിതമായി പ്രവർത്തിക്കുക.
പെട്ടെന്നുള്ള കാഴ്ച നഷ്ടപ്പെടല്‍, നടക്കാൻ ബുദ്ധിമുട്ട്, കഠിനമായ തലവേദന എന്നിവയാണ് മറ്റ് സ്ട്രോക്കിന്റെ മറ്റുലക്ഷണങ്ങള്‍.
സ്ട്രോക്ക് മുൻകരുതലുകള്‍
ചിട്ടയായ ജീവിതശൈലി നിലനിർത്തിയാല്‍ത്തന്നെ സ്ട്രോക്കിനെ ഒരു പരിധിവരെ മാറ്റിനിർത്താം. അമിതരക്തസമ്മർദ്ദമാണ് സ്ട്രോക്കിനുള്ള ഏറ്റവും സാധാരണമായ കാരണം. ബി.പി സാധാരണലെവലില്‍ നിന്നും ഉയരാതിരിക്കാൻ ചിട്ടയായ ജീവിതശൈലി തന്നെയാണ് മികച്ച മാർഗം.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക വഴി സ്ട്രോക്കിന്റെ സാധ്യത അകറ്റാൻ കഴിയും. പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീനുകള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായും ഉള്‍പ്പെടുത്തുക.
പതിവായി വ്യായാമം ചെയ്യുന്നതുമൂലം സ്ടോക്കിനുള്ള സാധ്യത 25-30% വരെ കുറയ്ക്കാൻ കഴിയും.
പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത സാധാരണക്കാരെ അപേക്ഷിച്ച് ഇരട്ടിയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുകയേ തരമുള്ളൂ.
Post a Comment