ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞ് പണം വാങ്ങും ; വ്യാജ സ്ക്രീൻഷോട്ട് കാണിച്ച്‌ തട്ടിപ്പ്, രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് : വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കല്‍ നടത്തിയ രരണ്ടുപേർ പിടിയില്‍. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.
ആളുകളുടെ കയ്യില്‍നിന്നും പണം വാങ്ങി ഗൂഗിള്‍ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞശേഷം, വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. മറ്റൊരു എടിഎമ്മിന് മുന്നില്‍ നിന്ന് തട്ടിപ്പിന് ഒരുങ്ങുമ്ബോഴാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.

Post a Comment

Previous Post Next Post