മാഹി തിരുനാള്‍ നാളെ സമാപിക്കും; മാഹിയിലേക്ക് വൻ ഭക്തജനപ്രവാഹം

മാഹി: മാഹി സെന്‍റ് തെരേസാ ബസിലിക്ക തീർഥാടന കേന്ദ്രത്തിലെ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ ആഘോഷം നാളെ സമാപിക്കും.

അത്ഭുത തിരുസ്വരൂപത്തില്‍ പുഷ്പമാല്യം ചാർത്തുവാനും തിരുസ്വരൂപ സന്നിധിയില്‍ മെഴുകുതിരികള്‍ കൊളുത്തുവാനും ഇന്നലെ വിശ്വാസികളുടെ വൻ തിരക്കനുഭവപ്പെട്ടു. ഇന്നലെ വൈകുന്നേരംആറിന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്‍റെ മുഖ്യകാർമികത്വത്തില്‍ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ‌ഫാ. ജോഷി പെരിഞ്ചേരിയും ഫാ.

ജോസഫ് വാതല്ലൂർ ഒ.സിഡിയും സഹകാർമികരായിരുന്നു. ദിവ്യബലിക്കുശേഷം നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു. ഇന്നു വൈകുന്നേരം 5.30ന് ജപമാല. ആറിന് ഫാ.

ജിജു പള്ളിപ്പറമ്ബിലിന്‍റെ മുഖ്യകാർമികത്വത്തില്‍ ആഘോഷമായ ദിവ്യബലി. തുടർന്ന് നൊവേനയും പരിശുദ്ധ കുർബാനയുടെ ആശീർവാദവും. സമാപന ദിവസമായ നാളെ രാവിലെ 10.30 ന് കണ്ണൂർ രൂപത വികാരി ജനറാള്‍ മോണ്‍. ക്ലാരൻസ് പാലിയത്തിന്‍റെ കാർമികത്വത്തില്‍ ആഘോഷമായ ദിവ്യബലി. ഉച്ചകഴിഞ്ഞ് പൊതുവണക്കത്തിനായി പള്ളിയില്‍ പ്രതിഷ്ഠിച്ച വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുസ്വരൂപം അള്‍ത്താരയിലേക്ക് മാറ്റുന്നതോടെ തിരുനാള്‍ ആഘോഷത്തിന് സമാപനമാകും.‌

Post a Comment

Previous Post Next Post