ടയര്‍ റീ സോളിങ് നിരക്ക് വര്‍ധിപ്പിച്ചു


കണ്ണൂര്‍: ടയര്‍ റീസോളിങ് നിരക്ക് വര്‍ധിപ്പിച്ചതായി കേരള ടയര്‍ റീട്രെഡ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ഒക്ടോബര്‍ ഒന്നു മുതല്‍ നിരക്ക് വര്‍ധന നിലവില്‍ വന്നു. ടയര്‍ റീസോളിങിന് ഉപയോഗിക്കുന്ന ട്രെഡ് റബ്ബറിന്റെയും അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം കാരണമാണ് വില വര്‍ധിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് സക്കീര്‍ അറിയിച്ചു.

ആലോചനാ യോഗം മുഖ്യ രക്ഷാധികാരി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സക്കീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സുനില്‍കൃഷ്ണന്‍, ടി.കെ.പദ്മനാഭന്‍, പോള്‍സണ്‍ വയനാട്, മിഥുന്‍ കെ ബേബി, ആര്‍.വിനോദ്, കെ.പി.രവീന്ദ്രന്‍, ടി.കെ.ബാലചന്ദ്രന്‍, നിത്യാനന്ദന്‍, എന്‍.അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post