പലിശയില്ലാതെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വര്‍ണ്ണത്തട്ടിപ്പ്; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട ജനങ്ങള്‍ പ്രതിഷേധവുമായി തളിപ്പറമ്പിലെ ജ്വല്ലറിക്ക് മുന്നില്‍

തളിപ്പറമ്പ്: പലിശയില്ലാതെ വായ്പ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണ്ണത്തട്ടിപ്പ്. തട്ടിപ്പിനിരയായവർ പ്രതിഷേധവുമായി ജ്വല്ലറിക്ക് മുന്നിലെത്തി.
തളിപ്പറമ്ബ് ചിറവക്കിലെ മാളില്‍ തുടങ്ങാനിരുന്ന ജ്വല്ലറിക്കു മുന്നിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ എത്തിയത്. പാപ്പിനിശേരി സ്വദേശി കുപ്പത്തു താമസിക്കുന്ന അഷറഫ് എന്ന വ്യക്തി പലിശയില്ലാതെ വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ഈടായി വാങ്ങിയ സ്വർണ്ണം തിരിച്ചു നല്‍കിയില്ലെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. 

തളിപ്പറമ്ബ്, വള്ളക്കെ, കടമ്ബേരി, പാപ്പിനിശേരി, പഴയങ്ങാടി, മാട്ടൂല്‍, ചന്തേര, തൃക്കരിപ്പൂർ ഭാഗങ്ങളിലുളളവരാണ് ഏറെയും തട്ടിപ്പിനിരയായത്. കൈവശമുള്ള സ്വർണ്ണം നല്‍കിയാല്‍ അതിന് നിശ്ചിത തുക പലിശയില്ലാതെ നല്‍കുമെന്നും ആറ് മാസത്തിന് ശേഷം നല്‍കിയ സ്വർണത്തിന് തുല്യമായ പുതിയ സ്വർണം നല്‍കുമെന്നും പറഞ്ഞായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത്. 

മാട്ടൂല്‍ സ്വദേശി അബ്ദുറഹ്മാന് തൻ്റെ ജീവിത സംമ്ബാദ്യമായ അറുപത് പവനാണ് നഷ്ടപ്പെട്ടത്. പ്രഗത്ഭരായ ആളുകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്താണ് തന്നില്‍ നിന്നും അഷ്റഫ് സ്വർണ്ണം വാങ്ങിയതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. 

തട്ടിപ്പിനിരയായവർ വളപട്ടണത്തു വച്ച്‌ അഷറഫിനെ സമീപിച്ച്‌ സ്വർണ്ണം ആവശ്യപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാത്തത് സംഘർത്തിനിടയാക്കിയിരുന്നു. തുടർന്ന് വളപട്ടണം പൊലിസ് ഇടപെടുകയും പൊലിസിൻ്റെ സാന്നിധ്യത്തില്‍ സ്വർണത്തിന് തുല്യമായ തുകയുടെ ചെക്ക് 15 ദിവസത്തിനകം എല്ലാവർക്കും ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ക്കു ശേഷവും ഉറപ്പ് പാലിക്കാത്തതിനെ തുടർന്നാണ് തട്ടിപ്പിനിരയായവർ ചിറവക്കിലെ ജ്വല്ലറിക്കു മുന്നില്‍ എത്തിയത്.

Post a Comment

Previous Post Next Post