കോഴിക്കോട്: തിരുവമ്ബാടി കാളിയം പുഴയില്‍ കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചതായി സ്ഥിരീകരണം.
ആനക്കാംപൊയില്‍, കണ്ടപ്പന്‍ചാല്‍ സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . അപകടത്തില്‍ മൂന്ന് പേരുടെ നിലഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തിരുവമ്ബാടി - പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്‍റെ മുൻഭാഗത്തിരുന്ന മൂന്നു പേര്‍ക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റതായാണ് വിവരം.
ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നില്‍ക്കുകയായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം നടക്കുകയാണ്. അൻപതോളം പേർ ബസിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവർ കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പടെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
Post a Comment