ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 2025 ജനുവരി 1 യോഗ്യതാ തീയ്യതിയായി നിശ്ചയിച്ചുകൊണ്ട് വോട്ടര്‍പട്ടിക പുതുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനും ജില്ലയില്‍ പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ നടന്നു വരികയാണ്.
ഇതിന്റെ ഭാഗമായി തയാറാക്കിയ കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ചു പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടിക അതാത് ബിഎല്‍ഒ മാരെ ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതും ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കില്‍ നവംബര്‍ 28 നകം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതുമാണ്. ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.
The post കരട് വോട്ടർപട്ടികയില്‍ പരാതിയുണ്ടെങ്കില്‍ അറിയിക്കാം appeared first on Times Kerala.
Post a Comment