ഹരിവരാസനം റേഡിയോ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രക്ഷേപണം തുടങ്ങുന്നു

പന്തളം > തിരുവിതാംകൂർ ദേവസ്വം ബോർഡ് റേഡിയോ പ്രക്ഷേപണം തുടങ്ങുന്നു. ശബരിമല തീർത്ഥാടകർക്കും വിശ്വാസികള്‍ക്കുമായാണ് ഹരിവരാസനം എന്ന പേരില്‍ റേഡിയോ എത്തുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റേതാണ് തീരുമാനം. സന്നിധാനത്ത് നിന്നും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പൂർണമായും ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരിക്കും.

24 മണിക്കൂറും റേഡിയോ പ്രക്ഷേപണം ഉണ്ടാകും. ശബരിമല വാർത്തകള്‍, അറിയിപ്പുകള്‍, പ്രത്യേക സെഗ്മെന്റുകള്‍, റേഡിയോ അവതാരകരുമായി സംവദിക്കാനുള്ള അവസരം എന്നിവയും ഹരിവരാസനം റേഡിയോയില്‍ ഉണ്ടാകും. സന്നദ്ധരായ കമ്ബനികളില്‍നിന്ന് താല്‍പര്യപത്രം ഉടൻ ക്ഷണിക്കും. റേഡിയോ മേഖലയില്‍ 15 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് പരിഗണന നല്‍കുക.

Post a Comment

Previous Post Next Post