പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം, ആയിരം വച്ചാല്‍ പതിനായിരം...; തട്ടിപ്പില്‍ വീഴരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ഓരോ ദിവസം കഴിയുന്തോറും സാമ്ബത്തിക തട്ടിപ്പുകള്‍ വർധിച്ച്‌ വരികയാണ്. ഇതുസംബന്ധിച്ച്‌ ബന്ധപ്പെട്ട അധികൃതർ ഉചിതമായ സമയങ്ങളില്‍ നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും കെണിയില്‍ വീഴുന്നവരുടെ എണ്ണത്തില്‍ കുറവ് സംഭവിക്കുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇപ്പോള്‍ വീണ്ടും മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുകയാണ് കേരള പൊലീസ്.
'പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം, ആയിരം വച്ചാല്‍ പതിനായിരം... എന്നിങ്ങനെ വാഗ്ദാനങ്ങള്‍ പലതായിരിക്കും. പെട്ടെന്ന് പണം സമ്ബാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ സൂക്ഷിക്കുക' - കേരള പൊലീസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്:
പത്ത് വച്ചാല്‍ നൂറ്, നൂറ് വച്ചാല്‍ ആയിരം, ആയിരം വച്ചാല്‍ പതിനായിരം
അങ്ങനെ വാഗ്ദാനങ്ങള്‍ പലതായിരിക്കും. പെട്ടെന്ന് പണം സമ്ബാദിക്കാമെന്നു കരുതി ടെലിഗ്രാം, വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലെ ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ സൂക്ഷിക്കുക.
സാമ്ബത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികള്‍ എത്രയും വേഗം 1930 എന്ന നമ്ബറില്‍ പോലീസിനെ അറിയിക്കുക. പണം നഷ്ടമായി ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പരാതി നല്‍കിയാല്‍ പണം തിരിച്ചുലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

Post a Comment

Previous Post Next Post