ചിറ്റാരിക്കാൽ: ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുവാവിൻ്റെ ശരീരത്തിൽ ആസിഡ് ഒഴിച്ചു. ഭീമനടി മൗക്കോട് കക്കോട്ടെ സുനിൽ ജോസഫിനെയാണ്(55) ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 8.45 നായിരുന്നു സംഭവം. മൗക്കോട് കക്കോട്ടെ മണിയാണ് ആസിഡ് ഒഴിച്ചത്. ഇയാളെ ചിറ്റാരിക്കാൽ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മണിയുടെ ഭാര്യയുമായി സുനിലിന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.
ഭാര്യയുമായി അവിഹിതം: മധ്യവയസ്കനെ നേരെ ആസിഡ് ആക്രമം
Alakode News
0

Post a Comment