ബംഗളൂരു: ബെംഗളൂരു നഗരത്തില്‍ ശക്തമയ മഴ. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
കനത്ത മഴയെ തുടര്‍ന്ന് വാഹനത്തിനുള്ളിനുള്ള ദൂരക്കാഴ്ച കുറവായതിനാല്‍ വേഗതയില്‍ വാഹനമോടിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിർദ്ദേശം . ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് കമ്ബനികള്‍ക്കും നിര്‍ദേശം നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ നഗരത്തിലെ പലയിടത്തും വെള്ളക്കെട്ടും ഗുരുതര ഗതാഗതക്കുരുക്കും ഉണ്ടായി.
Post a Comment