സമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തൊഴില്‍ പരസ്യങ്ങള്‍ കണ്ട് 'ഓണ്‍ലൈൻ ജോലി'ക്ക് അപേക്ഷിക്കുന്നവർ കുടുങ്ങുന്നത് തട്ടിപ്പ് സംഘങ്ങളില്‍.
ഓണ്‍ലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം താത്കാലികമായി നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് വാടകക്ക് നല്‍കുന്ന രീതിയെയാണ് മണിമ്യൂള്‍ എന്ന് പറയുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗുഗിള്‍ പേ അക്കൗണ്ടുമുള്ളവരെ തേടിയുള്ള പരസ്യങ്ങള്‍ കണ്ട് ജോലിക്ക് അപേക്ഷിക്കുന്നവർ എത്തുന്നത് ഇത്തരം തട്ടിപ്പ് സംഘങ്ങളില്‍.
ഇത്തരത്തില്‍ വാടകക്ക് നല്‍കുന്ന അക്കൗണ്ടില്‍ എത്തുന്ന തുക നിശ്ചിത അളവാകുമ്ബോള്‍ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഇതിന് ഉയർന്ന കമ്മീഷനാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തില്‍ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നവരും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുകയാണെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡേറ്റാ എൻട്രി എന്നൊക്കെ പറയുന്ന പരസ്യങ്ങള്‍ കണ്ട് അപേക്ഷിക്കുന്നവർ വ്യക്തിഗതരേഖകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമർപ്പിക്കുന്നതിനാല്‍ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് പറയുന്നു.
ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കണ്ട് ജോലിക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ ഡേറ്റാ എൻട്രി എന്നൊക്കെ പറഞ്ഞ് ജോലിക്ക് എടുക്കും എന്നിട്ട് ബാങ്ക് അക്കൗണ്ട് നമ്ബരും മറ്റ് വിവരങ്ങളും ശേഖരിക്കും എന്നിട്ടാകും ജോലി എന്താണെന്ന് വിശദീകരിക്കുക. നല്ല കമ്മീഷൻ കിട്ടുന്ന കാര്യമായതിനാല്‍ ഇത് ജോലിയായി തന്നെ പലരും സ്വീകരിക്കുകയാണ് പതിവ്.
സൈബർ വിഭാഗത്തിന്റെ ഓണ്‍ലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് വാടക അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഏതാനും ഓണ്‍ലൈൻ തട്ടിപ്പ് കേസുകളില്‍ അക്കൗണ്ട് വാടകയ്ക്ക് നല്‍കിയവരെയും പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമുണ്ട്.
Post a Comment