മഞ്ഞപ്പുല്ലില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടുന്നു

ആലക്കോട്: വിനോദ സഞ്ചാരകേന്ദ്രമായ പൈതല്‍മലയോടു ചേർന്നുള്ള മഞ്ഞപ്പുല്ലില്‍ പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യാത്തത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്നു.

മഞ്ഞപ്പുല്ലില്‍ മെയിൻ റോഡിനും വനംവകുപ്പ് റോഡിനും സമീപത്തായി ആലക്കോട് പഞ്ചായത്ത് സ്ഥാപിച്ച ബോട്ടില്‍ ബൂത്ത് നിറഞ്ഞതോടെയാണ് അതിനു ചുറ്റുമായി വൻതോതില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കുമിഞ്ഞുകൂടിയത്. ദിനംപ്രതി ധാരാളം വിനോദ സഞ്ചാരികളെത്തുന്ന പ്രദേശമാണ് പൈതല്‍മലയടി വാരത്തെ മഞ്ഞപ്പുല്ല്. 

കുടിവെ ള്ളത്തിനായി സഞ്ചാരികള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നിക്ഷേപിക്കാൻ സൗകര്യമില്ലാതെ വന്നതോടെ ബോട്ടില്‍ ബൂത്തിന് സമീപം ഉപേക്ഷിച്ചത്. ജൈവ പരിസ്ഥിതി മേഖലയായ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വലിയ തോതിലുള്ള പരിസ്ഥിതി മലിനീകരണത്തിനും പ്ലാസ്റ്റിക്ക് കുപ്പികള്‍ കുമിഞ്ഞ് കൂടിയത് കാരണമാവുന്നുണ്ട്. ഇവ നീക്കം ചെയ്യുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post