മാനന്തവാടി: പേര്യ ചുരം റോഡ് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കർമ്മ സമിതി സമരത്തിന്റെ ഭാഗമായി ബോയ്സ് ടൗണില്‍ തിങ്കളാഴ്ച രാവിലെ 09 :30 മുതല്‍ വഴി തടയല്‍ സമരം തുടരുന്നു. റോഡ് പുനർനിർമ്മാണ പ്രവർത്തികള്‍ ഉടൻ പുനരാരംഭിക്കണമെന്നും ഇല്ലെങ്കില്‍ കണ്ണൂരിലെ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിക്കുമെന്നും സമര സമിതി മുന്നറിയിപ്പ് നല്‍കി. ജൂലൈ 30 നായിരുന്നു പേര്യ -മാനന്തവാടി ചുരം റോഡില്‍ അപകടകരമായ വിള്ളല്‍ കണ്ടെത്തിയത്.
തുടർന്ന് കണ്ണൂർ കളക്ടർ ഇത് വഴിയുള്ള ഗതാഗതം നിരോധിക്കുകയായിരുന്നു. തുടർന്ന് റോഡില്‍ നിർമ്മാണ പ്രവർത്തനം ആരംഭിച്ചെങ്കിലും ബദല്‍ ഗതാഗത സംവിധാനം ഒരുക്കിയിരുന്നില്ല. മാത്രമല്ല നിർമ്മാണ പ്രവർത്തനം ശാസ്ത്രീയമായ രീതിയിലല്ല നടക്കുന്നതെന്നും കർമ്മ സമിതി കുറ്റപ്പെടുത്തുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായി റോഡ് കുഴിച്ചുള്ള നിർമ്മണ പ്രവർത്തികള്‍ അനന്തമായി നീളുന്ന പശ്ചാത്തലത്തിലാണ് കർമ്മസമിതി സമരത്തിനിറങ്ങിയത്
Post a Comment