മസ്റ്ററിങ്: റേഷൻ കടകൾ ഇന്നും പ്രവർത്തിക്കും



കണ്ണൂർ: മുൻഗണനാ വിഭാഗത്തിലുളള എ എ വൈ (മഞ്ഞ), പി എച്ച് എച്ച് (പിങ്ക്) റേഷൻ കാർഡ് മസ്റ്ററിങിന് ഒക്ടോബർ ആറ് ഞായറാഴ്ച ജില്ലയിലെ റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കും.

മുൻഗണനാ വിഭാഗത്തിലുളള റേഷൻ കാർഡിൽ ഉൾപ്പെട്ട ഓരോ അംഗങ്ങളും എത്രയും പെട്ടെന്ന് മസ്റ്ററിങ് നടത്തേണ്ടതാണ്.

മസ്റ്ററിങ് ഒക്ടോബർ എട്ടിനകം ചെയ്യാത്തവർക്ക് ഇനിയൊരു അവസരം ലഭിക്കുന്നതല്ലെന്നും അവരുടെ റേഷൻ വിഹിതം നഷ്ടപ്പെടുന്നതിനുളള സാഹചര്യം ഉണ്ടാകുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  

കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേര് വിവരങ്ങൾ റേഷൻ കടയുടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യുന്നതാണ്.

സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട താലൂക്ക് സപ്ലൈ ഓഫീസർമാരുടെ ഫോൺ നമ്പറുകൾ:

കണ്ണൂർ: 9188527408, തളിപ്പറമ്പ്: 9188527411, ഇരിട്ടി: 9188527409, തലശ്ശേരി: 9188527410, പയ്യന്നൂർ: 9188520760

Post a Comment

Previous Post Next Post