നവംബർ ഒന്നുമുതല്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി.
ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ടെലികോം സേവനകമ്ബനികളുടെ മുന്നറിയിപ്പ്. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിർദേശങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് തടസ്സം ഉണ്ടാകുക.
വാണിജ്യസന്ദേശങ്ങള്‍ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താൻ സംവിധാനം ഏർപ്പെടുത്തണം എന്നതടക്കമുള്ള നിർദേശങ്ങളാണ് ട്രായ് മുന്നോട്ടുവെച്ചിരിക്കുന്നത്. സന്ദേശങ്ങള്‍ അയക്കുന്ന കമ്ബനികള്‍ അവരുടെ യു.ആർ.എല്ലും തിരിച്ചുവിളിക്കാനുള്ള നമ്ബറും ടെലികോം ഓപ്പറേറ്റർമാർക്ക് നല്‍കണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിൻ അധിഷ്ടിത ഡിസ്ട്രിബ്യൂഷൻ ലെഡർ പ്ലാറ്റ്ഫോമില്‍ ശേഖരിക്കും. സന്ദേശങ്ങള്‍ അയക്കുമ്ബോള്‍ നല്‍കുന്ന വിവരങ്ങളും ബ്ലോക്ക് ചെയിൻ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങള്‍ ഉപഭോക്താവിന് കൈമാറൂ. ഇതാണ് ട്രായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പരിഷ്കാരം.
പല ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളും ടെലിമാർക്കറ്റിങ് കമ്ബനികളും ഇ-കൊമേഴ്സ് കമ്ബനികളും ട്രായ് നിർദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കി കഴിഞ്ഞിട്ടില്ല. അതിനാലാണ് ഒടിപികള്‍ ലഭ്യമാകുന്നതില്‍ താല്‍ക്കാലികമായി തടസ്സമുണ്ടാകുക. ഇത് നടപ്പാക്കുന്നതോടെ തടസ്സം നീങ്ങുമെന്നും ടെലികോം സേവന കമ്ബനികള്‍ പറയുന്നു.
Post a Comment