അമ്മയ്‌ക്കൊപ്പം വരികയായിരുന്ന ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു

തൃശൂർ: മാതാപിതാക്കളുടെ മുന്നില്‍വച്ച്‌ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറയില്‍ കേരള - തമിഴ്നാട് അതിർത്തിയിലുണ്ടായ സംഭവത്തില്‍ ജാർഖണ്ഡ് സ്വദേശികളുടെ മകള്‍ അപ്സര ഖാത്തൂൻ ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. ഉഴേമല എസ്റ്റേറ്റില്‍ ജോലിക്കു വന്നതായിരുന്നു ഇവർ. മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞ് തേയിലത്തോട്ടത്തില്‍ നില്‍ക്കുമ്ബോഴായിരുന്നു പുള്ളിപ്പുലിയുടെ ആക്രമണ മുണ്ടായത്. തുടർന്ന് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോകുകയായിരുന്നു.

മാതാപിതാക്കള്‍ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയുമായി ഓടി മറയുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കുട്ടിയുടെ മൃതദേഹം വനാതിർത്തിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. 

മൃതദേഹം വാല്‍പ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്ത് എത്തി.

Post a Comment

Previous Post Next Post