കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവിയില്ല

ഡല്‍ഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവി നല്‍കാൻ കഴിയില്ലെന്നു വ്യോമയാനമന്ത്രാലയം അറിയിച്ചു.
മെട്രോ നഗരങ്ങളില്‍നിന്നു മാത്രം വിദേശ എയർലൈനുകള്‍ക്ക് പ്രവർത്തന അനുവാദം നല്‍കുന്ന കേന്ദ്രസർക്കാരിന്‍റെ നയമാണ് കണ്ണൂർ വിമാനത്താവളത്തിന് പോയിന്‍റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതിനു തടസം. 

എന്നാല്‍ കണ്ണൂരിലെ ആഭ്യന്തര സർവീസ് മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post